സിനിമയില്‍ പുതിയ സംഘടനയ്ക്കു നീക്കം
സിനിമയില്‍ പുതിയ സംഘടനയ്ക്കു നീക്കം
Tuesday, September 17, 2024 1:49 AM IST
കൊ​​ച്ചി: മ​​ല​​യാ​​ള സി​​നി​​മ​​യി​​ല്‍ നി​​ല​​വി​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ള്‍ക്കു ബ​​ദ​​ലാ​​യി പു​​തി​​യ സം​​ഘ​​ട​​ന രൂ​​പവത്ക​​രി​​ക്കാ​​ന്‍ നീ​​ക്കം.

സം​​വി​​ധാ​​യ​​ക​​രാ​​യ അ​​ഞ്ജ​​ലി മേ​​നോ​​ന്‍, ലി​​ജോ ജോ​​സ് പെ​​ല്ലി​​ശേ​​രി, ആ​​ഷി​​ഖ് അ​​ബു, രാ​​ജീ​​വ് ര​​വി, ന​​ടി റി​​മ ക​​ല്ലി​​ങ്ക​​ല്‍, ച​​ല​​ച്ചി​​ത്ര പ്ര​​വ​​ര്‍ത്ത​​ക​​ന്‍ ബി​​നീ​​ഷ് ച​​ന്ദ്ര എ​​ന്നി​​വ​​ര്‍ സം​​യു​​ക്ത​​മാ​​യി പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​സ്താ​​വ​​ന​​യി​​ലാ​​ണ് പു​​തി​​യ സം​​ഘ​​ട​​ന രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു സൂ​​ചി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്.

തൊ​​ഴി​​ലാ​​ളി ശ​​ക്തീ​​ക​​ര​​ണം ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പു​​തി​​യ സം​​ഘ​​ട​​ന രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തെ​​ന്ന് ഇ​​വ​​ര്‍ വ്യ​​ക്ത​​മാ​​ക്കി. ന​​മു​​ക്കൊ​​രു​​മി​​ച്ച് മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര വ്യ​​വ​​സാ​​യ​​ത്തെ ന​​വീ​​ക​​രി​​ക്കാ​​മെ​​ന്നും സി​​നി​​മാ വ്യ​​വ​​സാ​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ എ​​ല്ലാ​​വ​​രും സ​​മ​​ഭാ​​വ​​ന​​യോ​​ടെ കൂ​​ടു​​ത​​ല്‍ മെ​​ച്ച​​പ്പെ​​ട്ട ഭാ​​വി​​ക്കാ​​യു​​ള്ള സ്വ​​പ്‌​​ന​​ത്തി​​ല്‍ ഒ​​ന്നി​​ച്ച് അ​​ണി​​ചേ​​രാ​​മെ​​ന്നും പ്രോ​​ഗ്ര​​സീ​​വ് ഫി​​ലിം മേ​​ക്കേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ രൂ​​പ​​വ​​ത്ക​​ര​​ണ​​ത്തി​​നാ​​യു​​ള്ള ആ​​ലോ​​ച​​ന എ​​ന്ന പേ​​രി​​ല്‍ സി​​നി​​മാ പ്ര​​വ​​ര്‍ത്ത​​ക​​ര്‍ക്കു ന​​ല്‍കി​​യ പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​യു​​ന്നു.


സി​​നി​​മ​​യി​​ല്‍ ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ന്‍ 20ഓ​​ളം താ​​ര​​ങ്ങ​​ള്‍ ഫെ​​ഫ്ക​​യെ സ​​മീ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു മ​​റ്റൊ​​രു സം​​ഘ​​ട​​ന രൂ​​പ​​വ​​ത്ക​​രി​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ള്‍ സ​​ജീ​​വ​​മാ​​യി​​ട്ടു​​ള്ള​​ത്. ഹേ​​മ ക​​മ്മി​​റ്റി​​യു​​ടെ റി​​പ്പോ​​ര്‍ട്ട് പു​​റ​​ത്തു​​വ​​ന്ന​​തി​​ന് പി​​ന്നാ​​ലെ താ​​ര​​സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ​​യി​​ല​​ട​​ക്കം ഭി​​ന്ന​​ത രൂ​​പ​​പ്പെ​​ട്ടി​​രു​​ന്നു.

സി​​നി​​മാ സം​​ഘ​​ട​​ന​​ക​​ളു​​ടെ ത​​ല​​പ്പ​​ത്തി​​രി​​ക്കു​​ന്ന​​വ​​ര്‍ക്കു നേ​​രെ വ​​രെ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ ഉ​​യ​​ര്‍ന്ന​​തോ​​ടെ പു​​തി​​യ സം​​ഘ​​ട​​ന വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ഉ​​യ​​ര്‍ന്നി​​രു​​ന്നു. അ​​മ്മ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സി​​ദ്ദി​​ഖി​​നെ​​തി​​രെ ലൈം​​ഗി​​കാ​​രോ​​പ​​ണം ഉ​​യ​​ര്‍ന്ന​​തോ​​ടെ അ​​ദ്ദേ​​ഹം രാ​​ജി​​വ​​ച്ചി​​രു​​ന്നു. പി​​ന്നാ​​ലെ മ​​റ്റ് ന​​ട​​ന്മാ​​ര്‍ക്കെ​​തി​​രേ ആ​​രോ​​പ​​ണം ഉ​​യ​​രു​​ക​​യും അ​​മ്മ നേ​​തൃ​​ത്വം ഒ​​ന്ന​​ട​​ങ്കം രാ​​ജി​​വ​​യ്ക്കു​​ക​​യും ചെ​​യ്തു.

ഹേ​​മ ക​​മ്മി​​റ്റി റി​​പ്പോ​​ര്‍ട്ടി​​ല്‍ ഫെ​​ഫ്ക നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കാ​​ത്ത​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് സം​​വി​​ധാ​​യ​​ക​​ന്‍ ആ​​ഷി​​ഖ് അ​​ബു ഫെ​​ഫ്ക​​യി​​ല്‍നി​​ന്നു രാ​​ജി​​വ​​യ്ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.