ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരം ഫാ. ജോസഫ് ചിറ്റൂരിന്
ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരം ഫാ. ജോസഫ് ചിറ്റൂരിന്
Monday, September 9, 2024 3:51 AM IST
കൊ​ച്ചി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സ്ഥാ​പ​ക ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം സം​സ്ഥാ​ന സ​മി​തി ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കി​വ​രു​ന്ന പു​ര​സ്കാ​ര​ത്തി​ന് മാ​ന​ന്ത​വാ​ടി രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് ചി​റ്റൂ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ഷ​ൻ-​ദൈ​വ​വി​ളി രം​ഗ​ത്തു​ള്ള സം​ഭാ​വ​ന​ക​ളും സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ർ​ഡ്. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ഡ​യ​റ​ക്‌​ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ൺ പു​ളി​ച്ചു​മാ​ക്ക​ൽ, ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ തോ​മ​സ് അ​ടു​പ്പു​ക​ല്ലു​ങ്ക​ൽ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


ഈ​മാ​സം 14 ന് ​ആ​ർ​പ്പൂ​ക്ക​ര ചെ​റു​പു​ഷ്പം ശാ​ഖ​യി​ൽ ന​ട​ത്തു​ന്ന ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.