മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രതിഷേധ തീപ്പന്തം
Monday, September 9, 2024 3:51 AM IST
തിരുവനന്തപുരം: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ പൊതു വിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ തീപ്പന്തം നടത്തും. വൈകുന്നേരം ആറിനാണ് പ്രകടനം നടത്തുക. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ തീപ്പന്തത്തിന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്നു കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു.