രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം 11 മുതൽ
Saturday, September 7, 2024 1:54 AM IST
തിരുവനന്തപുരം: ഓണത്തിനു മുൻപു രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ-ക്ഷേമപെൻഷൻ നൽകാൻ തീരുമാനം.
നിലവിലെ മാസത്തെ പെൻഷൻ തുകയ്ക്കൊപ്പം ഒരു മാസത്തെ കുടിശിക കൂടിയാണ് വിതരണം ചെയ്യുക. ഇതിനായി 1700 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
62 ലക്ഷം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവിൽ ഒരു ഗഡു ക്ഷേമപെൻഷൻ വിതരണം ഇപ്പോൾ നടന്നു വരികയാണ്. ഇതിനു പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്.
രണ്ടു ഗഡു ക്ഷേമപെൻഷൻ 11 മുതൽ ഗുണഭോക്താക്കളുടെ കൈകളിലെത്തുമെന്ന് മന്ത്രി പറഞ്ഞു. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലാണ് തുക നൽകുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.