കൊ​​​ല്ലം: സൈ​​​ക്കി​​​ള്‍ യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ റി​​​ട്ട. ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ അ​​​പ​​​ക​​​ട​​​മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്ന് തെ​​​ളി​​​ഞ്ഞു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്വ​​​കാ​​​ര്യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ വ​​​നി​​​താ മാ​​​നേ​​​ജ​​​ര്‍ ഉള്‍പ്പെടെ അ​​​ഞ്ചു​​​പേ​​​രെ കൊ​​​ല്ലം ഈ​​​സ്റ്റ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ റി​​​ട്ട. എ​​​ന്‍​ജി​​​നി​​​യ​​​ര്‍ കൊ​​​ല്ലം ആ​​​ശ്രാ​​​മം കൈ​​​ര​​​ളി ന​​​ഗ​​​ര്‍ കു​​​ളി​​​ര്‍​മ വീ​​​ട്ടി​​​ല്‍ സി. ​​​പാ​​​പ്പ​​​ച്ച​​​നാ(82)​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

സ്വ​​കാ​​ര്യ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ലെ മാ​​നേ​​ജ​​ർ കൊ​​​ല്ലം ഓ​​​ല​​​യി​​​ല്‍ തേ​​​വ​​​ള്ളി റോ​​​ട്ട​​​റി ക്ല​​​ബി​​​നു സ​​​മീ​​​പം കാ​​​വി​​​ല്‍ ഹൗ​​​സി​​​ല്‍ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന സ​​​രി​​​ത (45), ബ്രാ​​​ഞ്ച് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മ​​​രു​​​ത്ത​​​ടി വാ​​​സു​​​പി​​​ള്ള ജം​​​ഗ്ഷ​​​ന്‍ സ്വ​​​ദേ​​​ശി കെ.​​​പി അ​​​നൂ​​​പ് (37), അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ കാ​​​ര്‍ ഓ​​​ടി​​​ച്ച പോ​​​ള​​​യ​​​ത്തോ​​​ട് അ​​​നി​​​മോ​​​ന്‍ മ​​​ന്‍​സി​​​ലി​​​ല്‍ അ​​​നി​​​മോ​​​ന്‍ (44), സു​​​ഹൃ​​​ത്ത് ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​റാ​​​യ ക​​​ട​​​പ്പാ​​​ക്ക​​​ട ശാ​​​സ്ത്രി​​​ന​​​ഗ​​​ര്‍ വ​​​യ​​​ലി​​​ല്‍ പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍ മാ​​​ഹീ​​​ന്‍ (47), വാ​​​ഹ​​​നം വാ​​​ട​​​ക​​​യ്ക്ക് ന​​​ല്‍​കി​​​യ പോ​​​ള​​​യ​​​ത്തോ​​​ട് ശാ​​​ന്തി​​​ന​​​ഗ​​​ര്‍ സ​​​ല്‍​മ മ​​​ന്‍​സി​​​ലി​​​ല്‍ ഹാ​​​ഷി​​​ഫ് അ​​​ലി (27) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ മേ​​​യ് 23ന് ​​​ഉ​​​ച്ച​​​യോ​​​ടെ ആ​​​ശ്രാ​​​മം ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പ​​​ത്താ​​​ണ് സൈ​​​ക്കി​​​ളി​​​ല്‍ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന പാ​​​പ്പ​​​ച്ച​​​നെ അ​​​നി​​​മോ​​​ന്‍ കാ​​​റി​​​ടി​​​പ്പി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കാ​​​ര്‍ അ​​​പ​​​ക​​​ടം എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

അ​​​പ​​​ക​​​ട​​​ത്തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ദേ​​​ശ​​​ത്തുനി​​​ന്ന് ല​​​ഭി​​​ച്ച സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ത്തി​​​ല്‍ നി​​​ന്നാ​​​ണ് കാ​​​ര്‍ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. തു​​​ട​​​ര്‍​ന്ന് അ​​​നി​​​മോ​​​നെ​​​തി​​​രേ മ​​​ന​​​പൂ​​​ര്‍​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്കു കേ​​​സെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റ് ചെ​​​യ്ത് ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​​ച്ചി​​​രു​​​ന്നു.

പി​​​ന്നാ​​​ലെ പാ​​​പ്പ​​​ച്ച​​​ന്‍റെ ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ സം​​​ശ​​​യം തോ​​​ന്നി​​​യ മ​​​ക​​​ള്‍ സി​​​റ്റി പോ​​​ലി​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്കു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ക്രൂ​​​ര​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ ചു​​​രു​​​ള്‍ അ​​​ഴി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു​​​മാ​​​സ​​​മാ​​​യി പോ​​​ലി​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ള്‍ വ​​​ല​​​യി​​​ലാ​​​യ​​​ത്.

വി​​​ര​​​മി​​​ക്ക​​​ല്‍ ആ​​​നു​​​കൂ​​​ല്യ​​​മാ​​​യി കി​​​ട്ടി​​​യ ഒ​​​രു കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​വി​​​ധ സ്വ​​​കാ​​​ര്യ ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​യി പാ​​​പ്പ​​​ച്ച​​​ന്‍ നി​​​ക്ഷേ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ പാ​​​പ്പ​​​ച്ച​​​നു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യ സ​​​രി​​​ത​​​യും അ​​​നൂ​​​പും വി​​​ശ്വാ​​​സം പി​​​ടി​​​ച്ചു​​​പ​​​റ്റി 36 ല​​​ക്ഷം രൂ​​​പ ഇ​​​വ​​​ര്‍ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.


പാ​​​പ്പ​​​ച്ച​​​ന്‍ കു​​​ടും​​​ബ​​​വു​​​മാ​​​യി ന​​​ല്ല ബ​​​ന്ധ​​​ത്തി​​​ല​​​ല്ലെ​​​ന്ന വി​​​വ​​​രം മാ​​​നേ​​​ജ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് മ​​​റ്റു ബാ​​​ങ്കു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ചി​​​രു​​​ന്ന 50 ല​​​ക്ഷം രൂ​​​പ പ​​​ല ത​​​വ​​​ണ​​​യാ​​​യി പി​​​ന്‍​വ​​​ലി​​​പ്പി​​​ച്ച് ത​​ങ്ങ​​ളു​​ടെ സ്ഥാപനത്തില്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യി സ​​​രി​​​ത​​​യും അ​​​നൂ​​​പും കൈ​​​പ്പ​​​റ്റു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ല്‍ ഈ ​​​തു​​​ക ബാ​​​ങ്കി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​തെ തു​​​ക സ​​​രി​​​ത​​​യും അ​​​നൂ​​​പും ചേ​​​ര്‍​ന്ന് സ്ഥാ​​പ​​ന​​ത്തി​​ന്‍റെ പേ​​​രി​​​ല്‍ വ്യാ​​​ജ ര​​​സീ​​​ത് ന​​​ല്‍​കി ത​​​ട്ടി​​​യെ​​​ടു​​​ത്തു. എ​​​ന്നാ​​​ല്‍, വാ​​​ഗ്ദാ​​​നം ന​​​ല്‍​കി​​​യ പ​​​ലി​​​ശ ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ സം​​​ശ​​​യം തോ​​​ന്നി​​​യ പാ​​​പ്പ​​​ച്ച​​​ന്‍ ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്തു. ഈ ​​​ബ്രാ​​​ഞ്ചി​​​ലെ മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് വി​​​വ​​​രം പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

ത​​​ട്ടി​​​പ്പ് പാ​​​പ്പ​​​ച്ച​​​ന്‍ മ​​​ന​​​സി​​​ലാ​​​ക്കി​​​യെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് സ​​​രി​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൊ​​​ല​​​പാ​​​ത​​​കം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ത്. മു​​​ന്‍​പ് മ​​​റ്റൊ​​​രു ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ഒ​​​രു​​​മി​​​ച്ച് ജോ​​​ലി ചെ​​​യ്ത പ​​​രി​​​ച​​​യ​​​ത്തി​​​ല്‍ എ​​​ട്ടോ​​​ളം ക്രി​​​മി​​​ന​​​ല്‍ കേ​​​സ് പ്ര​​​തി​​​യാ​​​യ അ​​​നി​​​മോ​​​നെ പാ​​​പ്പ​​​ച്ച​​​നെ കൊ​​​ല്ലാ​​​ന്‍ 2.5 ല​​​ക്ഷം രൂ​​​പ​​​യ്ക്ക് സ​​​രി​​​ത ക്വ​​​ട്ടേ​​​ഷ​​​ന്‍ ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മേ​​​യ് 23ന് ​​​ഉ​​​ച്ച​​​യോ​​​ടെ അ​​​നൂ​​​പാ​​​ണ് പാ​​​പ്പ​​​ച്ച​​​നെ ആ​​​ശ്രാ​​​മ​​​ത്തേ​​​ക്ക് വി​​​ളി​​​ച്ചു വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​വ​​​ര്‍ ത​​​മ്മി​​​ല്‍ ക​​​ണ്ട സ​​​മ​​​യം മാ​​​ഹീ​​​ന്‍ അ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്ന് അ​​​നി​​​മോ​​​ന്‍ കാ​​​റു​​​മാ​​​യെ​​​ത്തി പാ​​​പ്പ​​​ച്ച​​​നെ ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി ശ​​​രീ​​​ര​​​ത്തി​​​ന് മു​​​ക​​​ളി​​​ലൂ​​​ടെ കാ​​​ര്‍ ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ലാ​​​ണ് പി​​​താ​​​വി​​​ന് ബാ​​​ങ്കി​​​ല്‍ വ​​​ന്‍ നി​​​ക്ഷേ​​​പ​​​മു​​​ള്ള വി​​​വ​​​രം അ​​​റി​​​യാ​​​വു​​​ന്ന മ​​​ക​​​ള്‍ പ​​​രാ​​​തി​​​യു​​​മാ​​​യി പോ​​​ലി​​​സി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. തു​​​ട​​​ര്‍​ന്ന് പോ​​​ലി​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യും മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​ണ​​​മെ​​​ന്ന് തെ​​​ളി​​​യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.