വിഴിഞ്ഞം തുറമുഖ കന്പനിയായ വിസിൽ വായ്പയ്ക്ക് സർക്കാർ ഗാരന്റി
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി വിഴിഞ്ഞം തുറമുഖ കന്പനിയായ വിസിലിന് നബാർഡിൽ നിന്ന് 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നല്‍കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
തുറമുഖ നിർമാണത്തിന് വേണ്ടി നബാർഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്കോയിൽ നിന്നും ലോണ്‍ എടുക്കുന്നതിന് അനുവദിച്ച സർക്കാർ ഗാരന്റി റദ്ദ് ചെയ്യും. നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് ഗവണ്മെന്റ് ഗാരന്റി അനുവദിക്കും.
കരാറുകൾ ഒപ്പുവയ്ക്കാൻ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകും. നബാർഡിൽ നിന്ന് എടുക്കുന്ന വായ്പയുടെ പലിശ സർക്കാർ വഹിക്കും.