50 കോടിയുടെ പെർഫോമൻസ് ഇൻസന്റീവ് ഗ്രാന്റ്
Thursday, July 25, 2024 1:44 AM IST
തിരുവനന്തപുരം: പന്പാ നദീതീരത്തെ അർഹതയുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾക്കു വിധേയമായി 50 കോടിയുടെ പെർഫോമൻസ് ഇൻസന്റീവ് ഗ്രാന്റ് നൽകുന്നതിനു മന്ത്രിസഭ അംഗീകാരം നൽകി.
നിലവിലെ സാന്പത്തിക വർഷത്തേക്കുള്ള ആസൂത്രണ സാന്പത്തികകാര്യ വകുപ്പിന്റെ വിഹിതത്തിൽനിന്നാണ് 50 കോടി രൂപ ചെലവഴിക്കുക. പന്പാ നദീതടം ഉൾക്കൊള്ളുന്ന ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അർഹതയുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ഇതു ലഭിക്കുക