തൊ​​ടു​​പു​​ഴ: സ്കൂ​​ൾ കെ​​ട്ടി​​ട​​ത്തി​​ന് ഫി​​റ്റ്ന​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കാ​​ൻ ന​​ഗ​​ര​​സ​​ഭ അ​​സി. എ​​ൻ​​ജി​​നി​​യ​​ർ ഒ​​രു​​ല​​ക്ഷം രൂ​​പ കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ കേ​​സി​​ൽ ര​​ണ്ട ാം പ്ര​​തി​​യാ​​യ തൊ​​ടു​​പു​​ഴ ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ സ​​നീ​​ഷ് ജോ​​ർ​​ജി​​നെ വി​​ജി​​ല​​ൻ​​സ് ചോ​​ദ്യം ചെ​​യ്തു. മു​​ട്ടം ഇ​​ടു​​ക്കി വി​​ജി​​ല​​ൻ​​സ് യൂ​​ണി​​റ്റ് ഓ​​ഫീ​​സി​​ലെ​​ത്തി​​യ ചെ​​യ​​ർ​​മാ​​നെ അ​​ന്വേ​​ഷ​​ക​​സം​​ഘം നാ​​ലു​​മ​​ണി​​ക്കൂ​​റോ​​ളം ചോ​​ദ്യം​​ചെ​​യ്തു.

കൈ​​ക്കൂ​​ലി ന​​ൽ​​കാ​​ൻ സ്കൂ​​ൾ അ​​ധി​​കൃ​​ത​​രെ പ്രേ​​രി​​പ്പി​​ച്ച കു​​റ്റ​​ത്തി​​നാ​​ണ് ചെ​​യ​​ർ​​മാ​​നെ​​തി​​രെ വി​​ജി​​ല​​ൻ​​സ് കേ​​സെ​​ടു​​ത്ത​​ത്. ഇ​​ത് ശ​​രി​​യാ​​ണെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ ഇ​​ന്ന​​ലെ​​ചോ​​ദ്യം ചെ​​യ്യ​​ലി​​ൽ സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട ്. എ​​ഇ​​യെ പ​​ല​​വ​​ട്ടം താ​​ക്കീ​​ത് ചെ​​യ്തി​​ട്ടു​​ണ്ടെ​ന്നും ​അ​​ദ്ദേ​​ഹം മൊ​​ഴി ന​​ൽ​​കി. ചെ​​യ​​ർ​​മാ​​ന്‍റെ ര​​ണ്ട ് ഫോ​​ണു​​ക​​ൾ വി​​ജി​​ല​​ൻ​​സ് പ​​രി​​ശോ​​ധി​​ച്ചു.


ഫോ​​ണി​​ലൂ​​ടെ ന​​ട​​ത്തി​​യ പ​​ണ​​മി​​ട​​പാ​​ടു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ളും ശേ​​ഖ​​രി​​ച്ചു. ചെ​​യ​​ർ​​മാ​​ന്‍റെ ര​​ണ്ട ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട ുക​​ളി​​ലൂ​​ടെ ന​​ട​​ത്തി​​യ പ​​ണ​​മി​​ട​​പാ​​ടു​​ക​​ളും പ​​രി​​ശോ​​ധി​​ക്കും. അ​​സി. എ​​ൻ​​ജി​​നി​​യ​​റു​​മാ​​യി ചെ​​യ​​ർ​​മാ​​ൻ പ​​ണ​​മി​​ട​​പാ​​ട് ന​​ട​​ത്തി​​യി​​ട്ടു​​ണ്ടേ ായെ​​ന്നും പ​​രി​​ശോ​​ധി​​ക്കും. അ​​തി​​ന് ശേ​​ഷം വീ​​ണ്ട ും ചെ​​യ​​ർ​​മാ​​നെ വി​​ളി​​പ്പി​​ക്കു​​മെ​​ന്നും വി​​ജി​​ല​​ൻ​​സ് പ​​റ​​ഞ്ഞു.