രാ​ഹു​ലിനു ന​ന്ദി; പ്രി​യ​ങ്കയ്ക്കു സ്വാ​ഗ​തം: കെ.​ സു​ധാ​ക​ര​ൻ
രാ​ഹു​ലിനു ന​ന്ദി; പ്രി​യ​ങ്കയ്ക്കു  സ്വാ​ഗ​തം: കെ.​ സു​ധാ​ക​ര​ൻ
Wednesday, June 19, 2024 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഐ​​​സി​​​സി തീ​​​രു​​​മാ​​​ന പ്ര​​​കാ​​​രം വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം ഒ​​​ഴി​​​യു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു ന​​​ന്ദി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പ​​​ക​​​ര​​​മാ​​​യി എ​​​ഐ​​​സി​​​സി നി​​​യോ​​​ഗി​​​ച്ച പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് സ്വാ​​​ഗ​​​ത​​​മെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

രാ​​​ഹു​​​ലി​​​നെ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​പ്പി​​​ച്ച വ​​​യ​​​നാ​​​ട് ജ​​​ന​​​ത പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യെ​​​യും അ​​​ത്ര​​​മേ​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും.

വ​​​യ​​​നാ​​​ടി​​​ന് ഇ​​​നി​​​യ​​​ങ്ങോ​​​ട്ട് രാ​​​ഹു​​​ൽ ഗാ​​​ന്ധി, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എ​​​ന്നി​​​വ​​​രു​​​ടെ ക​​​രു​​​ത​​​ലും സ്നേ​​​ഹ​​​വു​​​മാ​​​ണ് ല​​​ഭി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്.


കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇ​​​നി ര​​​ണ്ടു ഗാ​​​ന്ധി​​ശ​​​ബ്ദ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​മെ​​​ന്നും കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

രാ​​​ഹു​​​ൽ ഗാ​​​ന്ധി കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​നും വ​​​യ​​​നാ​​​ടി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ന​​​ൽ​​​കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ ന​​​ന്ദി​​​യോ​​​ടെ സ്മ​​​രി​​​ക്കു​​​ന്നു.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ലോ​​​ക​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നും യു​​​ഡി​​​എ​​​ഫി​​​നും തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന വി​​​ജ​​​യം നേ​​​ടാ​​​ൻ സാ​​​ധി​​​ച്ച​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ സാ​​​ന്നി​​​ധ്യം​​ കൊ​​​ണ്ടാ​​​ണെ​​​ന്നു കെ. സു​​​ധാ​​​ക​​​ര​​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.