വൈദ്യുതക്കെണിയില്നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Wednesday, June 19, 2024 1:31 AM IST
ഒറ്റപ്പാലം: പനമണ്ണയില്‍ വീട്ടമ്മ വൈദ്യുതികെണിയില്നിന്നു ഷോക്കേറ്റു മരിച്ചു. പനമണ്ണ അമ്പലവട്ടം പാലക്കത്തൊടിയില് പാറുക്കുട്ടിയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണു വീടിനടുത്തുള്ള കോഴിഫാമിനു സമീപം ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നികളെയും തെരുവുനായ്ക്കളെയും തുരത്താന്‍ വച്ച വൈദ്യുതക്കെണിയില്നിന്നാണ് ഷോക്കേറ്റത്.
സംഭവത്തിൽ കണ്ണിയംപുറം തൃക്കങ്ങോട് തോണിത്തൊടിയില് ശിവദാസന്‍ (58), ആസാം സ്വദേശിയായ തൊഴിലാളി അബ്ദുള്‍ അലി (31) എന്നിവ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ ബോധപൂര്‍വമായ നരഹത്യ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഒറ്റപ്പാലം പോലീസും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും കെഎസ്ഇബിയും വിശദമായ അന്വേഷണം തുടങ്ങി.
ഫാമിലെ കണക്ഷനില്നിന്നാണു ലൈനിലേക്കു വൈദ്യുതി നല്‍കിയതെന്ന് കെഎസ്ഇബി പരിശോധനയില്‍ കണ്ടെത്തി. വൈദ്യുതവേലി അനധികൃതമായാണു സ്ഥാപിച്ചിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.