കീം റാങ്ക് പട്ടിക അടുത്തയാഴ്ച പ്രസിദ്ധീകരിക്കും
Wednesday, June 19, 2024 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനായുള്ള കീം റാങ്ക് പട്ടിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കും. ഇതിനായുള്ള നടപടിക്രമങ്ങളുമായാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് മുന്നോട്ടുപോകുന്നത്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഇക്കുറി ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടത്തിയത്.
റാങ്ക് പട്ടിക വേഗത്തിൽ പുറത്തിറക്കി പ്രവേശന നടപടികളും വേഗത്തിലാക്കി പ്രവേശന നടപടികൾ ആരംഭിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.