പോളിടെക്നിക് കലോത്സവത്തിന് ഇന്നു തുടക്കം
Wednesday, June 19, 2024 12:46 AM IST
തൃശൂർ: സംസ്ഥാന ഇന്റർപോളിടെക്നിക് കലോത്സവം "റാഫ' ഇന്നു തുടങ്ങുന്നു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗാസ, ജറൂസലം, വെസ്റ്റ്ബാങ്ക്, നുസൈറത്ത്, റാമല്ല എന്നീ പേരുകളിലാണു കലോത്സവവേദികൾ.
കുന്നംകുളം പോളിടെക്നിക്ക് കോളജിൽ നാലു ദിവസങ്ങളിലായി അരങ്ങേറുന്ന കലാമാമാങ്കത്തിൽ 108 പോളിടെക്നിക്കുകളിൽനിന്നായി 3200ഓളം മത്സരാർഥികൾ പങ്കെടുക്കും. അഞ്ചു വേദികളിലായാണ് സ്റ്റേജ് മത്സരങ്ങൾ. ഇന്ന് ഉച്ചയ്ക്കു രണ്ടിനു സിനിമാതാരം അനാർക്കലി മരയ്ക്കാർ കലോത്സവം ഉദ്ഘാടനം ചെയ്യും.