കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു
Monday, June 17, 2024 1:49 AM IST
പാലാ: പാലാ ഡിപ്പോയില്‍ ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചു. കൊരട്ടി അമ്പലവളവ് കരോട്ട് തടിയില്‍ പി.കെ. ബിജു (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം.
കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ താത്കാലിക ജീവനക്കാരനായിരുന്നു. പാലായില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിക്കുള്ള ബസിന്റെ ഡ്രൈവറായ ബിജു സര്‍വീസ് തുടങ്ങുവാന്‍ തയാറെടുക്കുകയായിരുന്നു. ഡ്യൂട്ടി കാര്‍ഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നു കുഴഞ്ഞു വീഴുകയുമായിരുന്നു.
ഉടനടി പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ :സന്ധ്യ മുട്ടപ്പള്ളി കിണറ്റുകരയില്‍ കുടുംബാംഗം. മക്കള്‍: കാവ്യ, ഹണി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍.