അമിതമായി പൊറോട്ട നൽകി; അഞ്ച് പശുക്കൾ ചത്തു
Monday, June 17, 2024 1:49 AM IST
കൊല്ലം: തീറ്റയിൽ പൊറോട്ട അമിതമായി കൊടുത്തതിനെതുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഓയൂർ വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിൽ തീറ്റയിൽ അമിതമായി പൊറോട്ട ചേർത്ത് കൊടുത്തതാണ് പശുക്കൾക്ക് ജീവഹാനി സംഭവിക്കാൻ കാരണമെന്ന് പറയുന്നു.
ഒൻപതെണ്ണം അവശനിലയിലാണ്. സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. പൊറോട്ടയും ചക്കയും അധികമായി തീറ്റയിൽ ചേർത്തതു മൂലം വയർ കമ്പനം നേരിട്ട് പശുക്കൾ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.