ബഷീർ ബാല്യകാലസഖി പുരസ്കാരം കാരശേരിക്ക്
Monday, June 17, 2024 1:49 AM IST
തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി മലയാളത്തിലെ മുതിർന്ന എഴുത്തുകാർക്ക് നൽകുന്ന ഈ വർഷത്തെ ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എം.എൻ. കാരശേരിയും ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ കെ.എ.ബീനയും അർഹരായി.