ലോക കേരള സഭയുടെ പ്രോഗ്രസ് കാര്‍ഡ് പുറത്തുവിടണം: കെ. സുരേന്ദ്രന്
Sunday, June 16, 2024 2:08 AM IST
കോട്ടയം: കഴിഞ്ഞ കാലങ്ങളിലെ ലോക കേരള സഭയുടെ പ്രോഗ്രസ് കാര്‍ഡ് പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്.
ലോക കേരള സഭ തട്ടിക്കൂട്ട് മാമാങ്കമാണെന്നും അതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സുരേന്ദ്രന് പറഞ്ഞു. കേരളത്തിലെ ഇരു മുന്നണികളും പ്രവാസികളെ കറവപ്പശുക്കളായിട്ടാണ് കാണുന്നത്.
ലോക കേരള സഭകൊണ്ടു പ്രവാസി മലയാളികള്‍ക്ക് എന്ത് ഗുണമുണ്ടായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ പോലും മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.