പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന് ഹരീഷ് പേരടി
Sunday, June 16, 2024 2:08 AM IST
കൊച്ചി: പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന് നടന് ഹരീഷ് പേരടി. "പോരാളി ഷാജിയെ നിങ്ങള്‍ക്ക് ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല... കാരണം അയാള്‍ ഒരു അന്യഗ്രഹ ജീവിയാണ്... ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ സിപിസിഎം (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൊവ്വ മാര്‍ക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെംബറാണ്.’- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ലെന്നും ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണമെന്നും ഞാനാണ് യഥാര്‍ഥ പോരാളി ഷാജി എന്നു പറയാന്‍ ധൈര്യം കാണിക്കണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹരീഷ് ട്രോളുമായി എത്തിയത്.