ജോർജ് കുര്യന് കോട്ടയത്ത് സ്വീകരണം നൽകി
Sunday, June 16, 2024 2:08 AM IST
കോട്ടയം: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയ ജോര്‍ജ് കുര്യന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ കേരളം വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണന്ന് പറഞ്ഞ കെ.സുരേന്ദ്രന്, കേരളത്തില്‍ അടുത്ത 50 വര്‍ഷത്തേക്ക് വരുന്ന മാറ്റത്തിന്റെ സൂചനയാണിതെന്നും വ്യക്തമാക്കി.
സാധാരണ പ്രവര്‍ത്തകനായി തുടങ്ങിയ ജോര്‍ജ് കുര്യനെ ഉയര്‍ത്തി മോദിയൊടൊപ്പം കേന്ദ്രമന്ത്രിസഭയിലെത്തിച്ചത് പലരും അത്ഭുതത്തോടെയാണ് നോക്കികണ്ടത്. അതാണ് ബിജെപിയെന്നും സുരേന്ദ്രന് പറഞ്ഞു.
കേന്ദ്രമന്ത്രിക്ക് തിരുനക്കര തേവരുടെ ചിത്രം ആലേഖനം ചെയ്ത ഫലകം ജില്ലാ കമ്മിറ്റി സമ്മാനിച്ചു. സാമൂഹിക സാംസ്കാരിക നേതാക്കളും ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.