കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം 18ന്
Sunday, June 16, 2024 2:08 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം 18ന് രാവിലെ 10ന് പാലാരിവട്ടം പിഒസിയില്‍ നടക്കും.
സർക്കാരിന്റെ മദ്യനയം സംബന്ധിച്ച് സമിതിയുടെ നിലപാടുകളും നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്യും. ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും.
മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന ഭാരവാഹികളായ പ്രസാദ് കുരുവിള, വി.ഡി. രാജു, ആന്റണി ജേക്കബ്, അന്തോണിക്കുട്ടി ചെതലന്‍ തുടങ്ങിയവർ പ്രസംഗിക്കും.