ഓപ്പറേഷൻ ലൈഫ്: 107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു
Sunday, June 16, 2024 2:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ സീസണിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റപ്പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.
പേരുകൾ ഏകീകൃതമാക്കിയതിനുശേഷം വന്ന മണ്‍സൂണ്‍ സീസണിൽ ഇതുവരെ ആകെ 3,044 പരിശോധനകൾ നടത്തി. 439 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 426 സ്ഥാപനങ്ങൾക്ക് കോന്പൗണ്ടിംഗ് നോട്ടീസും നൽകി.
1,820 സർവൈലൻസ് സാന്പിളുകളും 257 സ്റ്റാറ്റ്യൂട്ടറി സാന്പിളുകളും ശേഖരിച്ചു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു. ജൂലൈ 31 വരെ മണ്‍സൂണ്‍ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.