സ്കൂളുകള്‍ക്ക് ഇന്നു പ്രവൃത്തിദിനം
Saturday, June 15, 2024 1:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന, അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ മറ്റൊരു ദിവസത്തേക്കു മാറ്റി.
ശനിയാഴ്ചപ്രവൃത്തി ദിനമായ ആഴ്ചയില്‍ പൊതു അവധിദിവസം ഉണ്ടെങ്കില്‍ ആ ദിനത്തിലെ ടൈംടേബില്‍ അനുസരിച്ചായിരിക്കും ശനിയാഴ്ച ക്ലാസുകള്‍ നടത്തേണ്ടതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി.