ബാഹുലേയനു നാട് വിടചൊല്ലി
Saturday, June 15, 2024 1:19 AM IST
പുലാമന്തോൾ: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച പുലാമന്തോൾ തിരുത്തിലെ മരക്കടത്ത് പറമ്പിൽ ബാഹുലേയന് ജന്മനാടിന്റെ അന്ത്യാഞ്ജലി.
ഇന്നലെ രാവിലെ കുവൈറ്റിൽനിന്നു വിമാനമാർഗം നെടുമ്പാശേരി എയർപോർട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരം 3.40 ഓടെയാണ് പുലാമന്തോൾ തിരുത്തിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. നാലുമണിയോടെ വീടിനടുത്ത് ഒരുക്കിയ വേദിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ മലപ്പുറം, പാലക്കാട് ജില്ലകളിലെനിന്നും നിരവധിപ്പേർ എത്തി.
4.45ന് വീട്ടിൽനിന്നു സംസ്കാരത്തിനായി മൃതദേഹം ഷൊർണൂർ ശാന്തിതീരത്തേക്കു കൊണ്ടുപോയി.