ശ്രീഹരിയുടെയും ഷിബുവിന്റെയും സംസ്കാരം നാളെ; സ്റ്റെഫിന്റേത് തിങ്കളാഴ്ച
Saturday, June 15, 2024 1:19 AM IST
ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് ശ്രീഹരി പ്രദീപിന്റെ മൃതദേഹം ആംബുലന്‍സില്‍ ഇന്നലെ 2.40നു തുരുത്തി യൂദാപുരം സെന്റ് ജൂഡ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. നാളെ രാവിലെ 8.30നു വീട്ടില്‍ പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസിന്റെ മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു പായിപ്പാട് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
മാങ്ങാനം മന്ദിരം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന പാമ്പാടി ഇടിമാലിയില് സ്റ്റെഫിന് ഏബ്രഹാം സാബുവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് പാമ്പാടി വിശ്വഭാരതി കോളജിനു സമീപമുള്ള വസതിയിലും പിന്നീട് എംജിഎം സ്കൂളിനു സമീപത്തെ പണിതീരാത്ത വീട്ടിലും തുടര്‍ന്ന് സെന്റ് മേരീസ് സിംഹാന പള്ളി ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. രണ്ടിന് ശുശ്രൂഷകള്‍ തുടങ്ങി പോരാളൂര്‍ ഐപിസി സെമിത്തേരിയില്‍ സംസ്കരിക്കും.