കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് എന്‍ബിടിസി
Saturday, June 15, 2024 1:18 AM IST
കൊച്ചി: കുവൈറ്റിലെ മംഗഫ് തീപിടിത്ത ദുരന്തത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എന്‍ബിടിസി അധികൃതര്‍.
നിയമപരമായ എല്ലാ നടപടികളുമായി സഹകരിക്കും. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കണമെന്നില്ല. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപയും മറ്റു നിയമപരമായ ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി ഉടമ കെ.ജി. ഏബ്രഹാമിന്റെ മകന് ഷിബി ഏബ്രഹാമും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.സി. ഈപ്പനും പ്രതികരിച്ചു.