റോജി എം. ജോൺ എംഎൽഎയ്ക്കു മംഗല്യം
Saturday, June 15, 2024 1:18 AM IST
കൊച്ചി: റോജി എം. ജോൺ എംഎൽഎ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽനിന്നു തന്നെയാണ് വധു. കാലടി മാണിക്കമംഗലം കോലഞ്ചേരി പൗലോസിന്റെയും ലിസിയുടെയും മകൾ ലിപ്സിയാണ് കേരള നിയമസഭയിലെ യുവ എംഎൽഎയുടെ ജീവിതസഖിയാകുന്നത്. ഇന്റീരിയർ ഡിസൈനറാണു ലിപ്സി.
റോജിയുടെ മാതാപിതാക്കളും സഹോദരനും ലിപ്സിയുടെ വീട്ടിലെത്തി പെണ്ണുകാണൽ ചടങ്ങു നടത്തി. അടുത്ത ഞായറാഴ്ച ഇരുകുടുംബങ്ങളും ചേർന്ന് വിവാഹത്തീയതി തീരുമാനിക്കും. ജൂലൈയിൽ വിവാഹമുണ്ടാകുമെന്ന് റോജി എം. ജോൺ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയാണ് 42കാരനായ റോജി. 2016 മുതൽ അങ്കമാലിയിൽനിന്നുള്ള എംഎൽഎയാണ്. അന്നുമുതൽ താമസവും അങ്കമാലിയിൽത്തന്നെ.