ബെന്നി ചിറയില്‍
ചങ്ങനാശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ തസ്തികനിര്‍ണയത്തിനായി നിശ്ചയിച്ചിരുന്ന അവധിദിനങ്ങള്‍ മാറ്റി സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ഈ വര്‍ഷത്തെ തസ്തികനിര്‍ണയം പൂര്‍ത്തീകരിച്ച് ഉറപ്പുവരുത്തണമെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിക്കിയ സര്‍ക്കുലറില്‍ പൊതു അവധിദിനങ്ങളായ നാളെയും ബക്രീദ് ദിനവും ഉള്‍പ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത ഇന്നലെ ദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. വിഷയം ഉന്നയിച്ച് വിവിധ അധ്യാപക സംഘടകളും രംഗത്തെത്തിയിരുന്നു.
ഇതോടെ 16ലെ സ്കൂള്‍ ഓഫീസ് പ്രവര്‍ത്തനം 18ലേക്കും 17ലെ പ്രവര്‍ത്തനം 19ലേക്കും മാറ്റിയെന്നു കാണിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ പുതുക്കിയ സര്ക്കുലറിക്കിയിരിക്കുന്നത്.
കുട്ടികളുടെ എണ്ണം, സ്കൂള്‍ കെട്ടിടങ്ങളുടെ പ്ലാനുകള്‍, ഫിറ്റ്സ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ദിവസങ്ങളില്‍ സമുന്വയ സൈറ്റില്‍ അപ് ലോഡ് ചെയ്ത് പൂര്‍ത്തീകരിക്കണമെന്നാണ് വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്.
പുതുക്കിയ സര്‍ക്കുലര്‍ പ്രകാരം 18ന് കാസര്‍ഗോഡ്, കോട്ടയം, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍, 19ന് എറണാകുളം, കൊല്ലം, പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെയും 20ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിളിലെയും സ്കൂളുകളിലെ തസ്തികനിര്‍ണയ പ്രൊപ്പോസല്‍ സമര്‍പ്പണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.