‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സി​നി​മ നി​ര്‍​മാ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വ്
‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സി​നി​മ നി​ര്‍​മാ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വ്
Saturday, April 13, 2024 1:21 AM IST
കൊ​​​ച്ചി: ‘മ​​​ഞ്ഞു​​​മ്മ​​​ല്‍ ബോ​​​യ്‌​​​സ്’ സി​​​നി​​​മാ നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം സ​​​ബ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ചി​​​ത്ര​​​ത്തി​​​ന്‍റെ നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ പ​​​റ​​​വ ഫി​​​ലിം​​​സി​​​ന്‍റെ​​​യും പാ​​​ര്‍​ട്ണ​​​ര്‍ ഷോ​​​ണ്‍ ആ​​​ന്‍റ​​​ണി​​​യു​​​ടെ​​​യും 40 കോ​​​ടി രൂ​​​പ​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടാ​​​ണ് സ​​​ബ് കോ​​​ട​​​തി ജ​​​ഡ്ജി സു​​​നി​​​ല്‍ വ​​​ര്‍​ക്കി മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്.

ചി​​​ത്ര​​​ത്തി​​​ന്‍റെ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് ഏ​​​ഴു​​​കോ​​​ടി രൂ​​​പ മു​​​ത​​​ല്‍മു​​​ട​​​ക്കി​​​യ അ​​​രൂ​​​ര്‍ സ്വ​​​ദേ​​​ശി സി​​​റാ​​​ജ് വ​​​ലി​​​യ​​​ത്ത​​​റ ഹ​​​മീ​​​ദ് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. 40 ശ​​​ത​​​മാ​​​നം ലാ​​​ഭ​​വി​​​ഹി​​​തം വാ​​​ഗ്ദാ​​​നം ചെ​​​യ്തു നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​ശേ​​​ഷം ലാ​​​ഭ​​​വി​​​ഹി​​​ത​​​മോ മു​​​ത​​​ല്‍​മു​​​ട​​​ക്കോ ന​​​ല്‍​കാ​​​തെ ക​​​ബ​​​ളി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണു ഹ​​​ര്‍​ജി.


ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ 220 കോ​​​ടി രൂ​​​പ ചി​​​ത്രം ക​​​ള​​​ക്‌​​ഷ​​ന്‍ നേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ള്‍ മു​​​ഖേ​​​ന ചി​​​ത്രം 20 കോ​​​ടി​​​യോ​​​ളം രൂ​​​പ നേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. 22 കോ​​​ടി രൂ​​​പ ചെ​​​ല​​​വ് വ​​​രു​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ഏ​​​ഴു കോ​​​ടി രൂ​​​പ വാ​​​ങ്ങി​​​യ​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ചി​​​ത്ര​​​ത്തി​​​ന്‍റെ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ സൗ​​​ബി​​​ന്‍ ഷാ​​​ഹി​​​ര്‍, ബാ​​​ബു ഷാ​​​ഹി​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.