കാവ്യസാഹിതി പുരസ്കാരം രോഷ്നി സ്വപ്നയ്ക്ക്
Saturday, April 13, 2024 1:21 AM IST
കൊച്ചി: സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ 2024ലെ കാവ്യസാഹിതീ പുരസ്കാരം രോഷ്നി സ്വപ്നയ്ക്ക്.
റോഷ്നിയുടെ ‘ചുവപ്പ്’ എന്ന കവിതാസമാഹാരത്തിനാണു പുരസ്കാരം. 20001 രൂപയും ആര്‍ട്ടിസ്റ്റ് സുരേഷ് കായങ്കുളം രൂപകല്പന ചെയ്ത സാഹിതീ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
മേയ് അഞ്ചിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ എഴുത്തുകാരന് സുഭാഷ് ചന്ദ്രന് പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.