ഗാന്ധിമതി ബാലന് നാടിന്റെ യാത്രാമൊഴി
Friday, April 12, 2024 2:08 AM IST
തിരുവനന്തപുരം: മലയാളത്തിന് നിരവധി ക്ലാസിക് സിനിമകൾ സമ്മാനിച്ച ചലച്ചിത്ര നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലനു നാടിന്റെ യാത്രാമൊഴി.
കഴിഞ്ഞ ദിവസം അന്തരിച്ച ബാലന്റെ മൃതദേഹം ഇന്നലെ രാവിലെ സ്വവസതിയായ വഴുതക്കാട് ആർടെക്ക് മീനാക്ഷിയിലെത്തിച്ചു.
തുടർന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൊതുദർശനത്തിനായി പാളയം അയ്യങ്കാളി ഹാളിൽ എത്തിച്ചു. ശശി തരൂർ എംപി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉൾപ്പെടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവർ വിജെടി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. 4.30ന് വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തിലെത്തിച്ച് സംസ്കരിച്ചു.