ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം സഹായം
Tuesday, March 5, 2024 2:31 AM IST
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ സഹായം.
മന്ത്രി പി. രാജീവിൽ നിന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ, മകൻ ഷിബു എന്നിവർ ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. മന്ത്രി റോഷി അഗസ്റ്റിൻ, ആന്റണി ജോൺ എംഎൽഎ, ജോയ്സ് ജോർജ്, റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.