തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ർ​​​വ​​​ർ ഓ​​​വ​​​ർ​​​ലോ​​​ഡ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം ഇ​​​ന്നു മു​​​ത​​​ൽ 9 വ​​​രെ ക്ര​​​മീ​​​ക​​​രി​​​ച്ചു.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ രാ​​​വി​​​ലെ​​​യും മ​​​റ്റ് ഏ​​​ഴ് ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷ​​​വു​​​മാ​​​യാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ച​​​ത്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​സ്റ്റ​​​റി​​​ങ്ങും റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​വും ഒ​​​രേ​​​സ​​​മ​​​യം ന​​​ട​​​ക്കും. രാ​​​വി​​​ലെ എ​​​ട്ട് മു​​​ത​​​ൽ ഒ​​​രു മ​​​ണി വ​​​രെ​​​യും ഉ​​​ച്ച​​​യ്ക്ക് 2 മു​​​ത​​​ൽ 7 വ​​​രെ​​​യു​​​മാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. ശി​​​വ​​​രാ​​​ത്രി ദി​​​ന​​​മാ​​​യ എ​​​ട്ടി​​​ന് റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ അഞ്ച്, ഏഴ് തിയതികളിൽ രാ​​​വി​​​ലെ​​​യും ആറ്, ഒന്‍പത് തിയതികളിൽ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷ​​​വു​​​മാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. മ​​​റ്റു​​​ജി​​​ല്ല​​​ക​​​ളി​​​ൽ ആറ്, ഒന്‍പത് തിയതികളിൽ രാ​​​വി​​​ലെ​​​യും അ​ഞ്ച്, ഏ​ഴ് തി​യ​തി​ക​ളി​ൽ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷ​​​വും പ്രവ​​​ർ​​​ത്തി​​​ക്കും.