മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം കാറിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്
Monday, March 4, 2024 4:47 AM IST
കാഞ്ഞിരപ്പള്ളി: മുഖ്യമന്ത്രിയുടെ എസ്കോർട്ട് ആംബുലൻസ് കാറിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്. കരിമ്പനക്കുളം കളപ്പുരയ്ക്കൽ വീട്ടിൽ തോമസ് മാത്യു (52), ഭാര്യ മിനി (51), മിനിയുടെ സഹോദരി റാണിമോൾ (34), റാണിമോളുടെ മക്കളായ ഇവാൻ (ആറ്), ജുവൽ മരിയ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്.
മുഖ്യമന്ത്രി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നവഴിയാണ് എസ്കോർട്ട് ആംബുലൻസ് ഇന്നലെ വൈകുന്നേരം അഞ്ചോടെ മണിമല-കറിക്കാട്ടൂർ കരിമ്പനക്കുളത്ത് വച്ച് തോമസ് മാത്യുവിന്റെ കാറിൽ ഇടിച്ച് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കരിമ്പനക്കുളം കളപ്പുരയ്ക്കൽ വീട്ടിൽ തോമസ് മാത്യു (52), ഭാര്യ മിനി (51), മിനിയുടെ സഹോദരി റാണിമോൾ (34), റാണിമോളുടെ മക്കളായ ഇവാൻ (ആറ്), ജുവൽ മരിയ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്.
മുഖ്യമന്ത്രി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നവഴിയാണ് എസ്കോർട്ട് ആംബുലൻസ് ഇന്നലെ വൈകുന്നേരം അഞ്ചോടെ മണിമല-കറിക്കാട്ടൂർ കരിമ്പനക്കുളത്ത് വച്ച് തോമസ് മാത്യുവിന്റെ കാറിൽ ഇടിച്ച് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.