എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ പൗരോഹിത‍്യം സ്വീ​ക​രി​ക്കു​ന്ന​വ​ർ അ​ർ​പ്പി​ക്കേ​ണ്ട​ത് ഏ​കീ​കൃ​ത കു​ർ​ബാ​ന
എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ പൗരോഹിത‍്യം  സ്വീ​ക​രി​ക്കു​ന്ന​വ​ർ അ​ർ​പ്പി​ക്കേ​ണ്ട​ത് ഏ​കീ​കൃ​ത കു​ർ​ബാ​ന
Saturday, December 2, 2023 1:09 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന ഡീ​​​ക്ക​​​ന്മാ​​​ർ, സി​​​ന​​​ഡ് നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഏ​​​കീ​​​കൃ​​​ത കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​രാ​​​വ​​​ണ​​​മെ​​​ന്ന് അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഏ​​​കീ​​​കൃ​​​ത കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു ത​​​യാ​​​റാ​​​ണെ​​​ന്നു രേ​​​ഖാ​​​മൂ​​​ലം ഡീ​​​ക്ക​​​ന്മാ​​​ർ എ​​​ഴു​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ അ​​​റി​​​യി​​​ച്ചു.

അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ​​​യും സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ​​​യും ഡീ​​​ക്ക​​​ന്മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ബാ​​​ധ​​​ക​​​മാ​​​ണ്. ഏ​​​കീ​​​കൃ​​​ത കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പൗ​​​രോ​​​ഹി​​​ത്യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


അ​​​തി​​​രൂ​​​പ​​​ത കൂ​​​രി​​​യ, അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഡീ​​​ക്ക​​​ന്മാ​​​ർ, ബി​​​ഷ​​​പ്പു​​​മാ​​​ർ, സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ക​​​ത്ത് കൈ​​​മാ​​​റി. ഡീ​​​ക്ക​​​ന്മാ​​​ർ ന​​​ൽ​​​കേ​​​ണ്ട സ​​​മ്മ​​​ത​​​പ​​​ത്ര​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യും ക​​​ത്തി​​​നൊ​​​പ്പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.