സ്വിമ്മിംഗ്പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ
സ്വിമ്മിംഗ്പൂളിൽ വീട്ടമ്മയുടെ ജഡം  കത്തിക്കരിഞ്ഞ നിലയിൽ
Saturday, December 2, 2023 1:09 AM IST
ക​ട്ട​പ്പ​ന: വാ​ഴ​വ​ര​യി​ൽ സ്വ​കാ​ര്യ ഫാ​മി​ലെ സ്വി​മ്മിം​ഗ്പൂ​ളി​ൽ വീ​ട്ട​മ്മ​യു​ടെ ജ​ഡം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ഴ​വ​ര മോ​ർ​പ്പാ​ള​യി​ൽ ജോ​യ്സ് ഏ​ബ്ര​ഹാം (52) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് പൂ​ളി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. നാ​ല് മാ​സം മു​ൻ​പാ​ണ് ജോ​യ്സും ഭ​ർ​ത്താ​വ് എം.ജെ. ഏ​ബ്ര​ഹാ​മും കാ​ന​ഡ​യി​ൽനി​ന്നു തി​രി​ച്ചെ​ത്തി​യ​ത്. ഇ​വ​രു​ടെ വീ​ടും സ്ഥ​ല​വും പാ​ട്ട​ത്തി​നു കൊ​ടു​ത്തി​രു​ന്നതി​നാ​ൽ ഫാം ​സ്ഥി​തി ചെ​യ്യു​ന്ന ത​റ​വാ​ട്ടുവീ​ട്ടി​ൽ ഇ​ള​യ സ​ഹോ​ദ​ര​ൻ ഷി​ബു​വി​നൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

ഷി​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫാം. ​ഇന്നലെ ഉ​ച്ച​യോ​ടെ ഫാം ​സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് സ്വി​മ്മിം​ഗ് പൂ​ളി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഏ​ബ്ര​ഹാ​മി​നെ​യും അ​നു​ജ​ന്‍റെ ഭാ​ര്യ ഡ​യാ​ന​യേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.


ക​ട്ട​പ്പ​ന ഡി​വൈഎ​സ്പി ​വി.​എ. നി​ഷാ​ദ്മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​ഇ​ടു​ക്കി​യി​ൽ നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.