കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
Sunday, October 1, 2023 1:33 AM IST
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദങ്ങൾ ശക്തിപ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമർദങ്ങളുടെ ഭാഗമായി വരുംദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും.
വ്യാഴാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.