മേഖലാതല അവലോകന യോഗം മൂന്നിന്
Sunday, October 1, 2023 1:33 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം മൂന്നിന് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അവലോകന യോഗമാണ് നടക്കുക.
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.40 വരെ ഈ നാലു ജില്ലകളിലെ പ്രധാന പദ്ധതികളുടെയും പരിപാടികളുടെയും അവലോകനവും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ അഞ്ചു വരെ പോലീസ് ഓഫീസര്‍മാര്‍ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ അവലോകനവും നടക്കും.
ദാരിദ്ര്യ നിർമാര്‍ജന പദ്ധതികള്‍, വിവിധ മിഷന് പ്രവര്‍ത്തനങ്ങള്‍, ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം ഉള്‍പ്പെടെ ജില്ലകളിലെ പ്രധാന വികസന ക്ഷേമ പദ്ധതികളുടെ പുരോഗതി, ജില്ലകള്‍ക്ക് ആവശ്യമായ പുതിയ പദ്ധതികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരും പങ്കെടുക്കും.