മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Saturday, September 30, 2023 1:28 AM IST
വടക്കഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നരമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ് - അജിത ദമ്പതികളുടെ മകൻ അയാനിക്കാണു മരിച്ചത്.
അജിതയുടെ എളവമ്പാടം പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണു സംഭവം. കുട്ടിക്കു പാൽ കൊടുത്തതിനുശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. സഹോദരി: അനലിക.