മത്സ്യമേഖല വികസനം: ശില്പശാല 30ന്
Thursday, September 28, 2023 6:15 AM IST
കൊച്ചി: കേരളത്തിന്റെ മത്സ്യമേഖല വികസനത്തെക്കുറിച്ചുള്ള സംസ്ഥാനതല ശില്പശാല 30ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നടക്കും. രാവിലെ 9.30 ന് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.ടി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിക്കും. ആലപ്പുഴ ബിഷപ് ഡോ.ജയിംസ് ആനാപറമ്പില്‍ മുഖ്യാതിഥിയാകും.
കേരളത്തിന്റെ മത്സ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിശോധിച്ച് വിടവുകള്‍ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങള്‍ രൂപപ്പെടുത്തുക എന്നതാണു ശില്പശാലയുടെ ലക്ഷ്യം.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9496668667 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.