കുറഞ്ഞ വിലയ്ക്കു വൈദ്യുതി; റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചു
Wednesday, September 27, 2023 6:25 AM IST
തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ നാലു വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിച്ചേക്കും. നടപടിക്രമങ്ങളിലെ അപാകത മൂലം അംഗീകാരം നിഷേധിച്ച ദീർഘകാല വൈദ്യുതി കരാറുകൾക്ക് അംഗീകാരം നൽകാൻ റെഗുലേറ്ററി കമ്മീഷനോട് സർക്കാർ ആവശ്യപ്പെട്ടേക്കും.
അംഗീകാരം റദ്ദാക്കിയ കരാൻ പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടാൻ സർക്കാരിന് അധികാരമുണ്ടെന്നുള്ള ചീഫ് സെക്രട്ടറി വി. വേണുവിന്റെ റിപ്പോർട്ടിൻമേൽ വെദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിപ്രായം രേഖപ്പെടുത്തിയശേഷം ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.