ആനി മാമ്പള്ളി മിസിസ് കേരള 2023 വിജയി
Tuesday, September 26, 2023 6:33 AM IST
കൊച്ചി: എസ്പാനിയോ ഇവന്റ്സ് സംഘടിപ്പിച്ച അഞ്ചാമത് എഡിഷന് മിസിസ് കേരള 2023 മത്സരത്തില്‍ കൊച്ചി സ്വദേശിനി ആനി മാമ്പള്ളി വിജയിയായി. ഫസ്റ്റ് റണ്ണര്‍ അപ്പായി ജിക്കി തോമസും (കോട്ടയം) സെക്കൻഡ് റണ്ണര്‍ അപ്പായി ഡോ. ജസ്ന ചന്ദ്രനും (കാസര്‍ഗോഡ്) തെരഞ്ഞെടുക്കപ്പെട്ടു. തേർഡ് റണ്ണര്‍ അപ്പ് നമിത സത്യനാണ് (കൊച്ചി).
ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ നടന്ന മത്സരത്തില്‍ വിവാഹിതരായ 27 മലയാളി സ്ത്രീകളാണ് അവസാന റൗണ്ടില്‍ റാംപിലെത്തിയത്. മൂവായിരത്തോളം അപേക്ഷകരില്‍നിന്നാണ് അവസാന റൗണ്ട് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്.
ചലച്ചിത്രതാരങ്ങളായ ശ്വേത മേനോന്, വിനു മോഹന്‍, റൂമ, മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്, സജ്ന സലീം എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. എസ്പാനിയോ ഇവന്റ്സ് ചെയര്മാന് എ.ടി. അന്‍വര്‍, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരം.