തൃ​​​​ശൂ​​​​ർ: കോ​​​​ടി​​​​ക​​​​ളു​​​​ടെ ക​​​​ള്ള​​​​പ്പ​​​​ണം ക​​​​രു​​​​വ​​​​ന്നൂ​​​​രി​​​​ൽ​​​​നി​​​​ന്നും മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും പ​​​​ല​​​​യി​​​​ട​​​​ത്തേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യ​​​​പ്പോ​​​​ൾ ന​​​​ല്ലൊ​​​​രു ശ​​​​ത​​​​മാ​​​​നം സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കും എ​​​​ത്തി​​​​യെ​​​​ന്നു സൂ​​​​ച​​​​ന​​​​ക​​​​ൾ. നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​രീ​​​​ക്ഷ​​​​ണം ഇ​​​​ഡി ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ പ​​​​ല സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്കും ബി​​​​നാ​​​​മി ഫ​​​​ണ്ടിം​​​​ഗ് ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ലേ​​​​ക്ക് ക​​​​രു​​​​വ​​​​ന്നൂ​​​​രി​​​​ലെ ക​​​​ള്ള​​​​പ്പ​​​​ണം എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടോ എ​​​​ന്നു​​മാ​​ണ് ഇ​​​​ഡി അ​​​​ന്വേ​​​​ഷി​​ക്കു​​​​ന്ന​​​​ത്. വ​​​​ൻ​​​​കി​​​​ട നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് പ​​​​ണം​​​​ന​​​​ൽ​​​​കു​​​​ന്ന ബി​​നാ​​​​മി​​​​ക​​​​ളു​​​​മാ​​​​യി ക​​​​രു​​​​വ​​​​ന്നൂ​​​​രി​​​​ലെ ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​​​ക്ക് ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ണ്ടോ​​​​യെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​നു പു​​​​റ​​​​മെ മ​​റ്റു​​ഭാ​​​​ഷാ ചി​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി​​​​യും ക​​​​രു​​​​വ​​​​ന്നൂ​​​​രി​​​​ലെ പ​​​​ണം ഒ​​​​ഴു​​​​കി​​​​യി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന​​​​തും അ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കും.