പു​തി​യ യാ​ത്രാ ക​ണ്‍​സ​ഷ​ന്‍ ന​യം ആ​ശ​ങ്ക ഉ​ണ​ര്‍​ത്തു​ന്ന​ത്: സ്വാ​ശ്ര​യ കോ​ള​ജ് അ​സോ.
Thursday, June 8, 2023 2:42 AM IST
കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രാ ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന് കേ​ര​ള കാ​ത്ത​ലി​ക് സ്വാ​ശ്ര​യ ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍.

മേ​യ് 31ന് ​അ​സി​സ്റ്റ​ന്‍റ് ക​ള​സ്റ്റ​ര്‍ ഓ​ഫീ​സ​ര്‍ പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​സൗ​ജ​ന്യ​ത്തി​ന്‍റെ 35 ശ​ത​മാ​നം മാ​നേ​ജ്‌​മെ​ന്‍റ് വ​ഹി​ക്ക​ണ​മെ​ന്നാ​ണ്. സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് ഇ​ങ്ങ​നെ ക​ല്പി​ക്കാ​നു​ള്ള അ​ധി​കാ​രം ക്ല​സ്റ്റ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് എ​വി​ടെ​നി​ന്നു ല​ഭി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.


പു​തി​യ ന​യം വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ സ​മ​ര കോ​ലാ​ഹ​ല​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​രം​ഗം കു​ടു​ത​ല്‍ ക​ലു​ഷി​ത​മാ​കു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​ബി ജോ​സ്, സെ​ക്ര​ട്ട​റി ഡോ. ​ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.