പ്ര​വേ​ശ​നോ​ത്സ​വം: മേൽനോട്ടം മ​ന്ത്രി​മാ​ർക്ക്; മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ണ്‍​ലൈ​നി​ൽ
Thursday, June 1, 2023 12:54 AM IST
തി​രു​വ​ന​ന്ത​പു​രം: പു​തി​യ സ്കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലേ​യും ചു​മ​ത​ല​യു​ള്ള ജി​ല്ല​ക​ളി​ലേ​യും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല മ​ന്ത്രി​മാ​ർ നേ​രി​ട്ടു നി​ർ​വ​ഹി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​ർ​ന്ന​ത് ഓ​ണ്‍​ലൈ​നാ​യി.

മ​ണ്ഡ​ല​ത്തി​ലേ​യും ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ​യും മേ​ൽ​നോ​ട്ട​വും മ​ന്ത്രി​മാ​ർ നേ​രി​ട്ടു നി​ർ​വ​ഹി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മി​ക്ക മ​ന്ത്രി​മാ​രും ഇ​ന്ന​ലെ അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ലും ജി​ല്ല​ക​ളി​ലു​മാ​യി​രു​ന്നു. ഇ​ന്നാ​ണ് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം.


ഇ​ന്ന​ലെ രാ​വി​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ ഓ​ണ്‍​ലൈ​നാ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്. ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​ക​ൾ ഇ​ല്ലാ​ത്ത​തും മ​റ്റു​ള്ള മ​ന്ത്രി​മാ​ർ​ക്കു കൈ​മാ​റി​യ​തു​മാ​യ മ​ന്ത്രി​മാ​രാ​ണ് ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രും ഓ​ഫീ​സി​ലും മ​റ്റും ഇ​രു​ന്ന് ഓ​ണ്‍​ലൈ​നാ​യി മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു. ഓ​ണ്‍​ലൈ​ൻ മ​ന്ത്രി​സ​ഭ​യാ​യി​രു​ന്ന​തി​നാ​ൽ ഏ​താ​നും അ​ജ​ൻ​ഡ​ക​ൾ മാ​ത്ര​മാ​ണു പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.