മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഹര്‍ജി മാറ്റി
Tuesday, May 30, 2023 12:24 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന ഹര്‍ജി ലോകായുക്ത ഫുള്‍ബെഞ്ചിനു വിട്ട ലോകായുക്ത ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരേ തിരുവനന്തപുരം നേമം സ്വദേശി ആര്.എസ്. ശശികുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ജൂണ്‍ ഏഴിനു പരിഗണിക്കാനായി മാറ്റി.
ലോകായുക്തയുടെ ഫുള്‍ ബെഞ്ച് ജൂണ്‍ അഞ്ചിന് പരാതി പരിഗണിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയെങ്കിലും വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി മാറ്റിയത്.