എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക് ‘ലി​റ്റി​ൽ കൈ​റ്റ്സ്’ അം​ഗ​മാ​കാം
Monday, May 29, 2023 12:17 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​ണ്ടാ​​യി​​ര​​ത്തോ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ-​​എ​​​​യ്ഡ​​​​ഡ് ഹൈ​​​​സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള ‘ലി​​​​റ്റി​​​​ൽ കൈ​​​​റ്റ്സ്’ ക്ല​​​​ബ്ബു​​​​ക​​​​ളി​​​​ൽ അം​​​​ഗ​​​​ത്വ​​​​ത്തി​​​​ന് എ​​​​ട്ടാം ക്ലാ​​​​സു​​​​കാ​​​​ർ​​​​ക്ക് ജൂ​​​​ൺ എ​​ട്ടു​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​രി​​​​ൽ​​നി​​​​ന്നു നി​​​​ശ്ചി​​​​ത എ​​​​ണ്ണം അം​​​​ഗ​​​​ങ്ങ​​​​ളെ ഓ​​​​രോ സ്കൂ​​​​ളി​​​​ലെയും ക്ല​​​​ബ്ബു​​​​ക​​​​ളി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​ഭി​​​​രു​​​​ചിപ​​​​രീ​​​​ക്ഷ സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ ജൂ​​​​ൺ 13നു ന​​​​ട​​​​ക്കും. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്.

സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന അ​​​​ര മ​​​​ണി​​​​ക്കൂ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ലോ​​​​ജി​​​​ക്ക​​​​ൽ, പ്രോ​​​​ഗ്രാ​​​​മിം​​​​ഗ്, 5, 6, 7 ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ ഐ​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​കം, ഐ​​​​ടി മേ​​​​ഖ​​​​ല​​​​യി​​​​ലെ പൊ​​​​തു​​​​വി​​​​ജ്ഞാനം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് ചോ​​​​ദ്യ​​​​ങ്ങ​​​​ളുണ്ടാ​​​​കും. അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ത​​​​യാ​​​​റാ​​​​കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ജൂ​​​​ൺ 3, 4, 5 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ രാ​​​​വി​​​​ലെ 6.30നും ​​​​രാ​​​​ത്രി 8.00നും ​​​​പ്ര​​​​ത്യേ​​​​ക ക്ലാ​​​​സു​​​​ക​​​​ൾ കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്​​​​സ് ചാ​​​​ന​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് കൈ​​​​റ്റ് സി​​​​ഇ​​​​ഒ കെ. ​​​​അ​​​​ൻ​​​​വ​​​​ർ സാ​​​​ദ​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു.


അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഹാ​​​​ർ​​​​ഡ്‌​​​​വെ​​​​യ​​​​ർ, അ​​​​നി​​​​മേ​​​​ഷ​​​​ൻ, ഇ​​​​ല​​​ക്‌ട്രോ​​​​ണി​​​​ക്സ്, മ​​​​ല​​​​യാ​​​​ളം കം​​പ്യൂ​​​​ട്ടിം​​​​ഗ്, സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷ, മൊ​​​​ബൈ​​​​ൽ ആ​​​​പ്പ് നി​​​​ർ​​​​മാ​​​​ണം, പ്രോ​​​​ഗ്രാ​​​​മിം​​​​ഗ്, റോ​​​​ബട്ടി​​​​ക്സ്, ഇ-​​​​ഗ​​​​വേ​​​​ണ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. സ്കൂ​​​​ൾ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ ബാ​​​​ധി​​​​ക്കാ​​​​തെ​​​​യും അ​​​​വ​​​​ധി​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​മാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ലി​​​​റ്റി​​​​ൽ കൈ​​​​റ്റ്സ് അം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ എ ​​​​ഗ്രേ​​​​ഡ് നേ​​​​ടു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​ത്താം ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഗ്രേ​​​​സ് മാ​​​​ർ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കൈ​​​​റ്റ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഐ​​​​ടി കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ‘ലി​​​​റ്റി​​​​ൽ കൈ​​​​റ്റ്സ്’ ഐ​​​​ടി ക്ല​​​​ബ്ബി​​​​ൽ ഇ​​​​തു​​​​വ​​​​രെ മൂ​​​​ന്നു ല​​​​ക്ഷം കു​​​​ട്ടി​​​​ക​​​​ൾ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ www.kite.kerala.gov.in - ൽ ​​​​ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.