എംജി താത്കാലിക വിസി : സാ​ബു തോ​മ​സ് അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ട്ടി​ക സർക്കാർ കൈ​മാ​റി
എംജി താത്കാലിക വിസി : സാ​ബു തോ​മ​സ് അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ട്ടി​ക സർക്കാർ 
കൈ​മാ​റി
Sunday, May 28, 2023 2:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി വി​​​ര​​​മി​​​ച്ച വി​​​സി ഡോ. ​​​സാ​​​ബു തോ​​​മ​​​സി​​​ന്‍റെ പേ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ട്ടി​​​ക സ​​​ർ​​​ക്കാർ ഗ​​​വ​​​ർ​​​ണർക്കു കൈ​​​മാ​​​റി. ഡോ. ​​​സാ​​​ബു തോ​​​മ​​​സി​​​നെ കൂ​​​ടാ​​​തെ അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ, കെ. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.

എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​സി​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി മൂ​​​ന്നം​​​ഗ പ​​​ട്ടി​​​ക ന​​​ൽ​​​കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എം​​​ജി വി​​​സി ഡോ.​​​സാ​​​ബു തോ​​​മ​​​സ് ഇ​​​ന്ന​​​ലെ വി​​​ര​​​മി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പു​​​ന​​​ർ​​​നി​​​യ​​​മ​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന മ​​​ന്ത്രി ഡോ.​​​ബി​​​ന്ദു​​​വി​​​ന്‍റെ നി​​​ർ​​​ദ്ദേ​​​ശം ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. പ​​​ക​​​രം മൂ​​​ന്ന് പേ​​​രു​​​ടെ പാ​​​ന​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

സാ​​​ബു​​​തോ​​​മ​​​സ് വ​​​ഹി​​​ച്ചി​​​രു​​​ന്ന മ​​​ല​​​യാ​​​ളം വി​​​സി​​​യു​​​ടെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല സ്കൂ​​​ൾ ഓ​​​ഫ് ലെ​​​റ്റേ​​​ഴ്സി​​​ലെ മ​​​ല​​​യാ​​​ളം പ്ര​​​ഫ​​​സ​​​ർ. ഡോ. ​​​പി. എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന് ന​​​ൽ​​​കാ​​​മെ​​​ന്നും സ൪​​​ക്കാ൪ ഗ​​​വ൪​​​ണ​​​റെ അ​​​റി​​​യി​​​ച്ചു. ഗ​​​വ​​​ർ​​​ണ​​​ർ നാ​​​ളെ മ​​​ട​​​ങ്ങി​​യെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.