അ​ധ്യാ​പ​ക​രെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​യ തീ​രു​മാ​നം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു
അ​ധ്യാ​പ​ക​രെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​യ തീ​രു​മാ​നം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു
Sunday, May 28, 2023 2:59 AM IST
കൊ​​​ച്ചി: ഗ​​​വ​​​ര്‍​ണ​​​റു​​​ടെ കോ​​​ലം ക​​​ത്തി​​​ച്ചു പ്ര​​​തി​​​ഷേ​​​ധ​​സ​​​മ​​​രം ന​​​ട​​​ത്തി​​​യ ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​യു​​ടെ തീ​​​രു​​​മാ​​​നം ഹൈ​​​ക്കോ​​​ട​​​തി ഒ​​​രു മാ​​​സ​​​ത്തേ​​​ക്ക് സ്റ്റേ ​​​ചെ​​​യ്തു. വി​​​സി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ എ​​​ന്‍​എ​​​സ്എ​​​സ് കോ​​​ള​​​ജ് സെ​​​ന്‍​ട്ര​​​ല്‍ ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ന​​​ല്‍​കി​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​സി​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ ഇ​​​വ​​​ര്‍​ക്കു ചാ​​​ന്‍​സ​​​ല​​​ര്‍ എ​​​ന്ന​​നി​​​ല​​​യി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​തി​​​നെ​ തു​​ട​​​ര്‍​ന്നാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ര്‍ പ്ര​​​തി​​​ഷേ​​​ധ​​സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്.

പാ​​​ല​​​ക്കാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ല്‍ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ല്‍ ചാ​​​ന്‍​സ​​​ല​​​റു​​​ടെ കോ​​​ലം ക​​​ത്തി​​​ച്ചെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​യെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.


തൃ​​​ത്താ​​​ല എ​​​ന്‍​എ​​​സ്എ​​​സ് കോ​​​ള​​​ജി​​​ലെ എ​​​സ്. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ന്‍, മ​​​ഞ്ചേ​​​രി എ​​​ന്‍​എ​​​സ്എ​​​സ് കോ​​​ള​​ജി​​​ലെ ഡോ. ​​​രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഇ​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​വി​​​ധേ​​​യ​​​മാ​​​യി കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്ഥ​​​ലം മാ​​​റ്റി​​​യെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ല്‍, ഈ ​​​ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ അ​​​ധ്യാ​​​പ​​​ക​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലി​​​ല്‍ കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വി​​സി സ്ഥ​​​ലം മാ​​​റ്റ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കി. രാ​​ഷ്‌​​ട്രീ​​യ​​​പ്രേ​​​രി​​​ത​​​മാ​​​യി സ​​​മ​​​രം ചെ​​​യ്ത അ​​​ധ്യാ​​​പ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് വി​​സി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് എ​​​ന്‍​എ​​​സ്എ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.