ആ​ന​യ്ക്കും പാ​പ്പാ​നും വി​ശ്ര​മം ഉ​റ​പ്പാ​ക്ക​ണം: ഹൈ​ക്കോ​ട​തി
ആ​ന​യ്ക്കും പാ​പ്പാ​നും വി​ശ്ര​മം ഉ​റ​പ്പാ​ക്ക​ണം: ഹൈ​ക്കോ​ട​തി
Saturday, May 27, 2023 1:05 AM IST
കൊ​​​ച്ചി: ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് ആ​​​ന​​​ക​​​ളെ ഒ​​​രു ക്ഷേ​​​ത്ര​​​ത്തി​​​ല്‍നി​​​ന്നു മ​​​റ്റൊ​​​രു ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​മ്പോ​​​ള്‍ ആ​​​ന​​​യ്ക്കും പാ​​​പ്പാ​​​നും മ​​​തി​​​യാ​​​യ വി​​​ശ്ര​​​മം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഇ​​തി​​നാ​​യി ജി​​​ല്ലാ​​ത​​​ല​​​ത്തി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ സ​​​മി​​​തി​​​ക​​​ള്‍​ക്ക് രൂ​​​പം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​ശി​​​ച്ചു.

എ​​​ഴു​​​ന്ന​​​ള്ള​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ന​​​ക​​​ള്‍​ക്ക് കു​​​ളി​​​ക്കാ​​​ന്‍ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ ടാ​​​ങ്കു​​​ക​​​ളോ കു​​​ള​​​ങ്ങ​​​ളോ നി​​​ര്‍​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സൊ​​​സൈ​​​റ്റി ഫോ​​​ര്‍ എ​​​ലി​​​ഫ​​​ന്‍റ് വെ​​​ല്‍​ഫെ​​​യ​​​ര്‍ എ​​​ന്ന സം​​​ഘ​​​ട​​​ന ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്.​​​വി. ഭ​​​ട്ടി, ജ​​​സ്റ്റീ​​​സ് ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഈ ​​​നി​​​ര്‍​ദേ​​​ശം ​ന​​​ല്‍​കി​​​യ​​​ത്.


ഹ​​​ര്‍​ജി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നു പു​​​റ​​​മേ തി​​​രു​​​വി​​​താം​​​കൂ​​​ര്‍, കൊ​​​ച്ചി, മ​​​ല​​​ബാ​​​ര്‍, ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡു​​​ക​​​ള്‍​ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഹ​​​ര്‍​ജി ജൂ​​​ലൈ 26ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.