ഹ്രസ്വ​കാ​ല ബി​രു​ദ​ങ്ങ​ള്‍ നേ​ടു​ന്ന​തി​നെ​തി​രേ​യു​ള്ള ഹ​ര്‍​ജി ത​ള്ളി
ഹ്രസ്വ​കാ​ല ബി​രു​ദ​ങ്ങ​ള്‍ നേ​ടു​ന്ന​തി​നെ​തി​രേ​യു​ള്ള ഹ​ര്‍​ജി ത​ള്ളി
Sunday, April 2, 2023 1:04 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ര്‍ തൊ​​​ഴി​​​ലു​​​റ​​​പ്പി​​​ക്കാ​​​നാ​​​യി അ​​​ന്യ​​​സം​​​സ്ഥാ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ ആ​​​ഴ്ച​​​യു​​​ടെ അ​​​വ​​​സാ​​​ന ദി​​​ന​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്രം ക്ലാ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന എം​​​ടെ​​​ക് ബി​​​രു​​​ദ​​​ങ്ങ​​​ള്‍ നേ​​​ടു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ളി​​​ല്‍ എ​​​ഐ​​​സി​​​ടി​​​ഇ സ്‌​​​കീം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് എം​​ടെ​​​ക് ബി​​​രു​​​ദം നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ച്ചു സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് അ​​​ധ്യാ​​​പ​​​ക​​​ര്‍ അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് വാ​​രാ​​ന്ത്യ​​ങ്ങ​​ളി​​ൽ മാ​​​ത്രം ക്ലാ​​​സു​​​ക​​​ളു​​​ള്ള എം​​ടെ​​​ക് പാ​​​സാ​​​യി തൊ​​​ഴി​​​ല്‍ ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി എം.​​​കെ. ശ്രീ​​​ധ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് മു​​​ര​​​ളി പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണു ത​​​ള്ളി​​​യ​​​ത്.


വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഈ ​​​കോ​​​ഴ്സു​​​ക​​​ള്‍​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​തെ​​​ന്നും ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​ത്തേ​​​ക്കാ​​​ണ് ഈ ​​​ഇ​​​ള​​​വെ​​​ന്ന​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.