ബ​സു​ക​ളി​ൽ കാ​മ​റ ഘ​ടി​പ്പി​ക്ക​ൽ ജൂ​ൺ 30 വ​രെ നീ​ട്ടി
ബ​സു​ക​ളി​ൽ  കാ​മ​റ ഘ​ടി​പ്പി​ക്ക​ൽ ജൂ​ൺ 30 വ​രെ  നീ​ട്ടി
Sunday, April 2, 2023 12:58 AM IST
ചാ​​​ത്ത​​​ന്നൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ ബ​​​സു​​​ക​​​ളി​​​ൽ കാ​​​മ​​​റ ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി ന​​​ൽ​​​കി ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് .

ബ​​​സു​​​ക​​​ളി​​​ൽ കാ​​​മ​​​റ ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ജൂ​​​ൺ 30 വ​​​രെ​​​യാ​​​ണ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​ത്. നേ​​​ര​​​ത്തേ മാ​​​ർ​​​ച്ച് 31 വ​​​രെ​​​യാ​​​യി​​​രു​​​ന്നു കാ​​​മ​​​റ​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ സ​​​മ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. റൂ​​​ട്ട് ബ​​​സു​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​യോ​​​ട്ടം മൂ​​​ല​​​മു​​​ള്ള വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ബ​​​സു​​​ക​​​ളു​​​ടെ അ​​​ക​​​ത്തും പു​​​റ​​​ത്തും കാ​​​മ​​​റ സ്ഥാ​​​പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ബ​​​സു​​​ക​​​ളി​​​ൽ ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ നി​​​ല​​​വാ​​​ര​​​മു​​​ള്ള കാ​​​മ​​​റ​​​ക​​​ളു​​​ടെ ദൗ​​​ർ​​​ല​​​ഭ്യം നേ​​​രി​​​ട്ടി​​​രു​​​ന്നു. കൂ​​​ടാ​​​തെ, കൂ​​​ടു​​​ത​​​ൽ കാ​​​മ​​​റ​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്ന​​​പ്പോ​​​ൾ ക​​​മ്പ​​​നി​​​ക​​​ൾ അ​​​മി​​​ത വി​​​ല​​​യാ​​​ണ് ഈ​​​ടാ​​​ക്കി​​​യ​​​ത്. ഈ ​​​ചൂ​​​ഷ​​​ണം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​മ​​​യ​​​പ​​​രി​​​ധി വീ​​​ണ്ടും ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​നു​​​പു​​​റ​​​മേ, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ആ​​​വ​​​ശ്യ​​​മാ​​​യ​​​തും സ​​​മ​​​യ​​​പ​​​രി​​​ധി കൂ​​​ട്ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി.


വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ബ​​​സു​​​ക​​​ൾ​​​ക്കും കോ​​​ൺ​​​ടാ​​​ക്ട് കാ​​​രി​​​യേ​​​ജു​​​ക​​​ൾ​​​ക്കും കാ​​​മ​​​റ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.